കേരളത്തിന്റെ തലസ്ഥാന നഗരം ആണ് തിരുവനന്തപുരം. കേരളത്തിലെ ഒരു ജില്ലയും കൂടെ ആണ് തിരുവനന്തപുരം. കേരളത്തിന്റെ തെക്കേ അറ്റത്തു ആണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ, വിനോദസഞ്ചാര കേന്ദ്രം എന്നൊക്കെ നിലയിൽ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഉള്ള ആളുകൾ ഇവിടെ എത്താറുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷൻ ആണ് തിരുവനന്തപുരം സെണ്ടറൽ റയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ
കേരളത്തിലെ ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ആണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. യാത്രക്കാരുടെ എണ്ണത്തിലും, വരുമാനത്തിന്റെ കാര്യത്തിലും കേരളത്തിലെ മറ്റെല്ലാ സ്റ്റേഷനുകളെക്കാളും മുന്നിൽ ആണ് തിരുവനന്തപുരം സ്റ്റേഷൻ .
സ്റ്റേഷൻ കോഡ്, TVC എന്നതാണ്. ദക്ഷിണ റയിൽവേ (SOUTHERN RAILWAY) സോണിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ആണ് ഈ സ്റ്റേഷന്റെ പ്രവർത്തനം.
പല പ്രധാന ട്രയിനുകളും ഈ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.
പ്ലാറ്റ്ഫോം
തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ 5 പ്ലാറ്റ്ഫോമുകളും 18 ട്രാക്കുകളും ആണ് ഉള്ളത്.
സൗകര്യങ്ങൾ
സുരക്ഷാ ക്രമീകരണങ്ങലൂടെ കാര്യത്തിൽ വളരെ മുന്നിൽ ആണ് തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ. കേരള സംസ്ഥാനത്തിൽ ഏറ്റവും ആദ്യം വീഡിയോ സർവെയിലൻസ് () ഏർപ്പെടുത്തിയ രയിൽവേ സ്റ്റേഷൻ തിരുവനന്തപുരം ആണ്.
അംഗവൈകല്യം ഉള്ള യാത്രക്കാർക്ക് എത്തിചേരാനുള്ള സൗകര്യങ്ങൾ ഈ സ്റ്റേഷനിൽ ഉണ്ട്.
എസ്കലേറ്റർ: സ്റ്റേഷന്റെ എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ദിപ്പിച്ചു കൊണ്ട് എസ്കലേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ മുകളിലേക്കും() താഴേക്കും () ഉള്ള എസ്കലേറ്റർ ഉണ്ട്.
വിശ്രമമുറികൾ: ട്രെയിൻ വരുന്നത് വരെ കാത്തിരിക്കാനുള്ള സൗകര്യം ഈ സ്റ്റേഷനിൽ ഉണ്ട്. കുടുംബശ്രീ നടത്തുന്ന ac വെയിറ്റിങ് റൂം സൗകര്യവും പ്രയോജനപ്പെടുത്താം.
പൊതുഗതാഗതം
പ്രധാന ട്രയിനുകൾ
തിരുവനന്തപുരം സെന്റ്രൽ റയിൽവേ സ്റ്റേഷനിൽ നിന്നു യാത്ര ആരംഭിക്കുന്ന പ്രധാന ട്രയിനുകൾ .
- തിരുവനന്തപുരം സെന്റ്രൽ - ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രെസ്.
- തിരുവനന്തപുരം - ന്യൂ ഡൽഹി കേരള എക്സ്പ്രെസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ